കാഞ്ഞങ്ങാട്: (www.evisionnews.in) അജാനൂര്‍ ചിത്താരിയില്‍ ഗള്‍ഫ്കാരന്റെ വീട്ടുപറമ്പിലെ വാഴകളും മരങ്ങളും അജ്ഞാതസംഘം വെട്ടിനശിപ്പിച്ചു.
ഷാര്‍ജയില്‍ വ്യാപാരിയായ ചിത്താരിയിലെ മാട്ടുമ്മല്‍ മുഹമ്മദിന്റെ ഇരുപത്തഞ്ചോളം വാഴകളും പ്ലാവ്, മാവ് മരങ്ങളുമാണ് വെട്ടിനശിപ്പിച്ചത്.
ബുധനാഴ്ച രാവിലെയാണ് വാഴകളും മരങ്ങളും വെട്ടിനിരത്തിയ നിലയില്‍ മുഹമ്മദും കുടുംബവും കണ്ടത്. നശിപ്പിച്ച കുലച്ച വാഴകളാണ് നശിപ്പിച്ചത്. സംഭവം സംബന്ധിച്ച് മുഹമ്മദ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. വാഴകളും മറ്റും നശിപ്പിച്ചതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്ന ചിലരുടെ പേരുവിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ചിത്താരിയില്‍ ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
keywords: Chithari-new-kanhangad

Post a Comment
0 Comments