വിദ്യാനഗര്‍: (www.evisionnews.in) മുട്ടത്തൊടി സഹകരണ ബാങ്ക് നായന്മാര്‍മൂല ശാഖയിലും വിദ്യാനഗര്‍ കലക്ടറേറ്റിന് സമീപമുള്ള സായാഹ്ന ശാഖയിലും മുക്കുപണ്ടം പണയം വെച്ച് അരക്കോടി രൂപയോളം തട്ടിയ കേസില്‍ മൂന്ന് പേര്‍ റിമാണ്ടില്‍. കലക്ടറേറ്റിന് സമീപം ശാഖയിലെ അപ്രൈസര്‍ പള്ളിക്കര പേരോലിലെ ടി.വി സത്യപാലന്‍(45), ഭീമനടി കുച്ചപ്പാറ വാലുപറമ്പിലെ ജയരാജന്‍ (45), സിറ്റിസണ്‍ നഗര്‍ കപ്പണയിലെ കെ.എ അബ്ദുല്‍ മജീദ്(29) എന്നിവരാണ് റിമാണ്ടിലായത്.
വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ബാങ്കില്‍ മറ്റു ജീവനക്കാര്‍ തടഞ്ഞു വെച്ച ഇരുവരെയും പോലീസെത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. പോലീസും ബാങ്കധികൃതരും തട്ടിപ്പ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയത്.ഹാരിസ് മൂന്നു ലക്ഷവും അബ്ദുള്‍ മജീദ് ഒമ്പത് ലക്ഷവും തട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക പരിശേധനയില്‍ തെളിഞ്ഞു. മജീദും, ഹാരിസും ഇതിനു മുമ്പും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം എന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നു.
keywords: Naimarmoola-Co-op.-Bank-Imitation-gold-case-

Post a Comment
0 Comments