ബദിയഡുക്ക.(www.evisionnews.in)ബദിയഡുക്ക പ്രദേശത്തെ നിരപരാധികളെ വേട്ടയാടുന്നതായി മുസ്ലിം യൂത്ത് ലീഗ് ടൗണ്‍ കമ്മിറ്റിയോഗം ആരോപിച്ചു.
ടൗണിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ നടപടി മനുഷ്യാവകാശ ലംഘനമാണ്.മണല്‍-കോഴി-ഒറ്റ നമ്പര്‍ ചൂതാട്ട മാഫിയകളില്‍ നിന്നും പണം വാങ്ങാന്‍ വേണ്ടിയാണ് രാത്രികാലങ്ങളിലെ പട്രോളിംഗ് പോലും നടത്തുന്നത്. ബദിയഡുക്ക ബസ്റ്റാന്റ് മദ്യ-ലഹരി ലോബികള്‍ താവളമടിക്കുമ്പോള്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാത്ത പോലീസ് നിരപരാധികളെ വേട്ടയാടുകയാണ് ചെയ്യുന്നത്. ഇഖ്ബാല്‍ ഫുഡ്മാജിക് അധ്യക്ഷത വഹിച്ചു. റഫീഖ് , റിയാസ് റിജു, ശഫീഖ് കാര്‍വാര്‍, ഉമ്മര്‍, സക്കീര്‍, മുസ്താഖ്, ഇബ്രാഹിം, മുബശ്ശിര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Post a Comment
0 Comments