കുമ്പള (www.evisionnews.in) :പതിറ്റാണ്ടുകളായി റെയില്‍വേ ലെവല്‍ ക്രോസില്‍ നട്ടംതിരിഞ്ഞ ആരിക്കാടിക്കാര്‍ക്ക് ആശ്വാസമായി സബ്വേ നിര്‍മാണം പൂര്‍ത്തിയാകുന്നു. ആരിക്കാടി ദേശീയപാതക്കരികിലുള്ള ലെവല്‍ക്രോസ് കടന്നാണ് കടപ്പുറം, കടവത്ത് തുടങ്ങിയ പ്രദേശവാസികള്‍ പുറംലോകത്തെത്തുന്നത്. ട്രെയിന്‍ പോകുമ്പോള്‍ ലെവല്‍ക്രോസ് അടച്ചിടുന്നതിനാല്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെസമയം നിര്‍ത്തിയിടേണ്ടി വരും. നാട്ടുകാരുടെ ആവശ്യം പി കരുണാകരന്‍ എംപി റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് സബ്വേക്ക് അനുമതി നല്‍കിയത്. എംപിയുടെ നിരന്തര ഇടപെടലില്‍ റെയില്‍വേ ബജറ്റില്‍ 2.5 കോടി രൂപ അനുവദിച്ചു. തുടര്‍ന്ന് വേഗത്തില്‍ നിര്‍മാണം ആരംഭിക്കുകയായിരുന്നു.
keywords: Arikadi-Railway-Subway-

Post a Comment
0 Comments