Type Here to Get Search Results !

Bottom Ad

പോലീസ് നിലപാട് അംഗീകരിക്കാനാവില്ല; മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്


കാസര്‍കോട്: (www.evisionnews.in) തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് കാസര്‍കോട് നഗരത്തിന്റെ പരിസര പ്രദേശങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പേരില്‍ വ്യാപാരസ്ഥാനങ്ങള്‍ വൈകീട്ടോടെ അടച്ചുപൂട്ടണമെന്ന പോലീസ് നിലപാട് അംഗീകരിക്കാനാകില്ലെന്ന് മര്‍ച്ചന്റ് യൂത്ത് വിംഗ്.

രാത്രി 12 മണിവരെ കടകള്‍ തുറന്നു കൊണ്ട് നഗരം സജീവമാക്കണമെന്ന മുന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് ഈ നടപടിയെന്ന് കാസര്‍കോട് യൂനിറ്റ് പ്രസിഡണ്ട് ശിഹാബ് സല്‍മാന്‍ , ജനറല്‍ സെക്രട്ടറി റാഫി ഐഡിയല്‍ , ട്രഷറര്‍ അന്‍വര്‍ ചോക്ലേറ്റ് എന്നിവര്‍ അഭിപ്രായപ്പെട്ടു. 

നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസ്  നടപടിയില്‍ യൂത്ത് വിംഗ് പ്രതിഷേധിച്ചു.

KeywordMerchentYouthwingagainstpolice

Post a Comment

0 Comments

Top Post Ad

Below Post Ad