Type Here to Get Search Results !

Bottom Ad

പെര്‍വാഡിലെ വധശ്രമകേസ്; കൊലക്കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍




കുമ്പള: (www.evisionnews.in) കുമ്പള പെര്‍വാഡില്‍ രണ്ട് യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ രണ്ട് പേരെ കുമ്പള സി.ഐ. പി. അബ്ദുല്‍ മുനീര്‍ അറസ്റ്റ് ചെയ്തു. ബി.എം.എസ് നേതാവായിരുന്ന അഡ്വ. സുഹാസ് വധക്കേസില്‍ പ്രതിയായ അണങ്കൂര്‍ ബെദിരയിലെ മുഹമ്മദ് റഫീഖ്(32), മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് അലി(22) എന്നിവരാണ് അറസ്റ്റിലായത്. പെര്‍വാഡിലെ ഷംസുദ്ദീന്‍(32), മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് ഹനീഫ് (31) എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഈ മാസം 6ന് രാത്രി എട്ട് മണിയോടെ പെര്‍വാഡ് കോട്ട റോഡില്‍ വെച്ചാണ് ഷംസുദ്ദീനും ഹനീഫക്കും വെട്ടേറ്റത്. കോട്ട റോഡില്‍ ചിലരോട് സംസാരിച്ച് കൊണ്ടിരിക്കെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം അക്രമിച്ചെന്നാണ് പരാതി. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ രണ്ട് പേരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് സി.ഐ. പറഞ്ഞു. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. അക്രമി സംഘത്തിലെ മറ്റ് നാലുപേരെ കുറിച്ച് അന്വേഷിച്ച് വരികയാണ്. വെട്ടേറ്റ ഷംസുദ്ദീനും ഹനീഫയും മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്.

Keyword-perward-murder-two-people-Arested

Post a Comment

0 Comments

Top Post Ad

Below Post Ad