കാസര്‍കോട്:(www.evisionnews.in) തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പേരില്‍ പോലീസ് നടത്തികൊണ്ടിരിക്കുന്ന ഭീകരവാഴ്ച ജില്ലയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതും ജനങ്ങളുടെ സൈ്വര്യജീവിതം നഷ്ടപ്പെടുത്തുന്നതുമാണെന്ന് എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റി അംഗം റഊഫ് ബായിക്കര ആരോപിച്ചു. നിരപരാധികളായ വിദ്യാര്‍ത്ഥികളടക്കമുള്ളവരെ കള്ളക്കേസില്‍ പെടുത്തി വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത്. പുതിയ ഗവര്‍മെന്റ് അധികാരമേല്‍ക്കുന്നതിന് മുമ്പുതന്നെ കാസറകോട്ടെ ചില പോലീസ് ഉദ്യോഗസ്ഥര്‍ അധികാരികളുടെ പാദസേവ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
കേന്ദ്രത്തില്‍ ഭരണമുണ്ടെന്ന അഹങ്കാരത്തില്‍ ബി.ജെ.പി. നേതാക്കള്‍ കൊടുക്കന്ന ലിസ്റ്റ് നോക്കി പോലീസ് വീട് കയറി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇത്തരം ഭീകവാഴ്ചയും വീടുകയറി വേട്ടയാടലും പോലീസ്‌രാജും അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോപത്തിന് എം.എസ്.എഫ്. നേതൃത്വം നല്‍കുമെന്നും റഊഫ് ബായിക്കര മുന്നറിയിപ്പു നല്‍കി.
നാട്ടിലെ സമാധാനത്തിന് നേതൃത്വം നല്‍കേണ്ട പോലീസുകാരുടെ നടപടികള്‍ പോലീസിനോടുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. നിരപരാധികളായ വിദ്യാര്‍ത്ഥികളെ തെരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി എം.എസ്.എഫ് രംഗത്ത് ഇറങ്ങുമെന്ന് എം.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഹാഷിം ബംബ്രാണി അറിയിച്ചു
കാസര്‍കോട് :(www.evisionnews.in) തെരഞ്ഞെടുപ്പ് വിജയ പ്രകടനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുന്നതായി എം.എസ്.എഫ് കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോടും, ജന സെക്രട്ടറി നവാസ് കുഞ്ചാറും പ്രസ്താവിച്ചു. വിദ്യാനഗര്‍ ഗവ: കോളേജ് പരിസരത്ത് നിന്നും പോലീസെടുത്ത വീഡിയോ ദൃഷ്യങ്ങളില്‍ പതിഞ്ഞ വിദ്യാര്‍ത്ഥികളെയാണ് തിരഞ്ഞ് പിടിച്ച് കേസില്‍ കുടുക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ഫലമറിയാനും ആഹ്ലാദം പ്രകടിപ്പിക്കാനുമെത്തിയ നിരപരാധികളായാണ് ചില സിപിഎം പ്രദേശിക നേതാക്കളുടെ നിര്‍ദ്ദേശം പ്രകാരം കേസെടുത്തിരിക്കുന്നത്. കേവലം വീഡിയോ ദൃശ്യം മാത്രം തെളിവായെടുത്ത് നിരപരാധികളെ വേട്ടയാടുന്ന രീതി പോലീസ് അവസാനിപ്പിക്കണമെന്നും ജില്ലയിലെ പോലീസ് രാജിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

Post a Comment
0 Comments