Type Here to Get Search Results !

Bottom Ad

അഴീക്കോട്ട് ഞാന്‍ ജയിക്കുമെങ്കില്‍ കേരളത്തില്‍ യുഡിഎഫ് വരും: കെഎം ഷാജി


കണ്ണൂര്‍: (www.evisionnews.in) അഴീക്കോട് താന് ജയിക്കുമെങ്കില്‍ കേരളത്തില്‍ യുഡിഎഫ് തിരിച്ചുവരുമെന്ന് അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജി. പെട്ടിയിലായ വോട്ടിനെ കുറിച്ച് പറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

അഴീക്കോട് താന്‍ ജയിക്കുമെങ്കില്‍ കേരളത്തില്‍ യുഡിഎഫ് വീണ്ടും വരും. കാരണം സിപിഐഎം അത്രയും ശ്രദ്ധ കേന്ദ്രീകരിച്ച മണ്ഡലമാണ് അഴീക്കോട്. വലിയ പ്രചാരണമാണ് നികേഷ് കുമാറിനായി ഇവിടെ നടത്തിയത്. അത്തരമൊരു മണ്ഡലത്തില്‍ എക്സിറ്റ് പോള്‍ തനിക്ക് ജയം പ്രവചിക്കുന്നുണ്ടെങ്കില്‍ കേരളത്തില്‍ യുഡിഎഫ് വരുമെന്നതില്‍ സംശയമില്ല. അഴീക്കോട് താന്‍ ജയിക്കാന്‍ ഒരുപാട് ഘടകങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണെന്നും ഷാജി പറഞ്ഞു.

സംസ്ഥാനത്ത് വാശിയേറിയ പോരാട്ടം നടന്ന അഴീക്കോട് മണ്ഡലത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും സിപിഐഎം സ്ഥാനാര്‍ത്ഥിയുമായ നികേഷ് കുമാര്‍ തോല്‍ക്കുമെന്ന് ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലം പ്രവചിച്ചിരുന്നു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുസ്ലിം ലീഗിന്റെ കെഎം ഷാജി വിജയിക്കുമെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിച്ചിരുന്നു.

keywords: km-shaji-about-exit-poll-predict
Tags

Post a Comment

0 Comments

Top Post Ad

Below Post Ad