Type Here to Get Search Results !

Bottom Ad

10 വയസ്സുകാരിയെ പീഡിപ്പിപ്പിക്കാന്‍ ശ്രമിച്ച വ്യാപാരിക്ക് നാട്ടുകാരുടെ ഊരുവിലക്ക്



ബദിയഡുക്ക: (www.evisionnews.in) പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാപാരിക്ക് നാട്ടുകാര്‍ ഊരുവിലക്കേര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് വ്യാപാരി ബന്ധുവീട്ടില്‍ അഭയം തേടി.  ഗോളിയടുക്കയിലാണ് സംഭവം. നിയമസഭാ തെരഞ്ഞെടുപ്പു നടന്ന  16ന് ഉച്ചയ്ക്ക് 11 മണിയോടെ കടയില്‍ സാധനം വാങ്ങിക്കാനെത്തിയ പെണ്‍കുട്ടിയെ 60 കാരനായ  വ്യാപാരി സമീപത്തെ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടു പോയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ നിന്നു കുതറിയോടിയ പെണ്‍കുട്ടി സംഭവം വീട്ടുകാരോട് വിശദീകരിച്ചു. ഇതറിഞ്ഞ് പ്രകോപിതരായ നാട്ടുകാര്‍  വ്യാപാരിയെ കൈകാര്യം ചെയ്യുകയും പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും കേസെടുക്കാന്‍ തയ്യാറായില്ല. ഇതിനിടയില്‍ സംഭവം പറഞ്ഞു തീര്‍ക്കുകയും ചെയ്തു. ഇതോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചയാള്‍ക്കെതിരെ നാട്ടുകാര്‍ ഊരു വിലക്ക് ഏര്‍പ്പെടുത്തിയത്.

Keyword-Rape-badiadka-Shopekeeper

Post a Comment

0 Comments

Top Post Ad

Below Post Ad