കൊച്ചി: (www.evisionnews.in) കേരളത്തില്‍ വ്യാപകമായി കളളപ്പണ ഇടപാടുകള്‍ നടക്കുന്നെന്ന പരാതിയില്‍ ആദായനികുതി വകുപ്പിന്റെ മിന്നല്‍ റെയ്ഡ്.ഗായിക റിമി ടോമി, വ്യവസായി മഠത്തില്‍ രഘു, അഡ്വ. വിനോദ് കുട്ടപ്പന്‍, ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. വിദേശത്ത് നിന്നും കള്ളപ്പണം നടത്തിയെന്ന പരാതിയിലാണ് റെയ്ഡ്.
റിമിടോമിയുടെ കൊച്ചിയിലെ ഇടപ്പള്ളിയിലുളള വീട്ടിലാണ് രാവിലെ മുതല്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരത്തുളള റിമിടോമി റെയ്ഡ് വിവരം അറിഞ്ഞ് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം മഠത്തില്‍ രഘുവിന്റെ കൊല്ലത്തുളള വീട്ടിലാണ് റെയ്ഡ്.രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുമായി സാന്പത്തിക ഇടപാടുകള്‍ നടത്തിയെന്ന സൂചനകളുമുണ്ട്.
Post a Comment
0 Comments