Type Here to Get Search Results !

Bottom Ad

പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി റിമാണ്ടില്‍



ബദിയടുക്ക: (www.evisionnews.in) പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി റിമാണ്ടില്‍. പള്ളിക്കര കീക്കാനം മുക്കൂടിലെ അബ്ദുല്‍ഖാദര്‍ (41)ആണ് റിമാണ്ടിലായത്. പൈക്കക്ക് സമീപത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കേസ്. 29ന് വൈകിട്ട് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെണ്‍കുട്ടിയെ റിട്സ് കാറില്‍ കയറ്റിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അബ്ദുല്‍ഖാദറിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

keyword-10-aged-girl-raped-remanded

Post a Comment

0 Comments

Top Post Ad

Below Post Ad