ഇടുക്കി: (www.evisionnews.in) ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും വധിക്കാന്‍ ശ്രമമുണ്ടായതായി ഇഎസ് ബിജിമോള്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധയുണ്ടാക്കാന്‍ ശ്രമമുണ്ടായെന്നും ഇവര്‍ ഒപ്പമുള്ളവരാണെന്നും ബിജിമോള്‍ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ച മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദിപറയുന്നതിന്റെ ഭാഗമായി അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച യോഗങ്ങളില്‍ ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബിജിമോളുടെ വെളിപ്പെടുത്തല്‍.
പോളിംഗ് ദിവസം ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭക്ഷ്യ വിഷബാധ ഉണ്ടാക്കാനും അതുവഴി മറ്റ് ബൂത്തുകളെ ഇതിന്റെ പ്രതിഫലനം ഉണ്ടാക്കി തന്നെ പരാജയപ്പെടുത്താനുമാണ് ശ്രമിച്ചതെന്നാണ് ബിജിമോളുടെ വെളിപ്പെടുത്തല്‍. ഇതിന് ഗൂഡാലോചന നടത്തിയവര്‍ ഒപ്പമുള്ളവര്‍ തന്നെയാണെന്നും ബിജിമോള്‍ പറഞ്ഞു.
keyword-pirumed-mla-bijimol-

Post a Comment
0 Comments