കൂത്തുപറമ്പ് (www.evisionnews.in): പോളിംഗിനിടെ സംസ്ഥാനത്ത് മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് ഒല്ലൂര്‍ക്കരയിലെ 130-ാം ബൂത്തില്‍ ബാലനാ (58)ണ് മരിച്ചത്.
ഇടുക്കി അമ്പലമേട് സ്വദേശി രാമകൃഷ്ണന്‍ (60) വോട്ട് ചെയ്ത് മടങ്ങവെ നെഞ്ചു വേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ഉടന്‍ മരണപ്പെടുകയായിരുന്നു. കോഴിക്കോട് പേരാമ്പ്രയില്‍ ബൂത്തില്‍ കുഴഞ്ഞ് വീണ് കുഞ്ഞഹമ്മദ് ഹാജി (72) മരിച്ചു. പേരാമ്പ്ര സികെജി ബൂത്തിലാണ് സംഭവം.
Post a Comment
0 Comments