Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥിത്വം: രവീശ തന്ത്രിയോട് കര്‍ണാടക ദേവസ്വം വിശദീകരണം തേടി

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുണ്ടാര്‍ രവീശ തന്ത്രിക്ക് കര്‍ണാടക ദേവസ്വം വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നോട്ടീസ് കിട്ടിയതായും നോട്ടീസിന് ഉടന്‍ തന്നെ അഭിഭാഷകന്‍ മുഖേന മറുപടി നല്‍കുമെന്നും രവീശതന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിലെ താന്ത്രിക വൃത്തിയുള്ള രവീശയ്ക്ക് ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസറാണ് നോട്ടീസ് നല്‍കിയത്.

ക്ഷേത്രത്തില്‍ പ്രവൃത്തിയുള്ളവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കരുതെന്ന ചട്ടം ലംഘിച്ചതിനാല്‍ ക്ഷേത്രത്തിലെ താന്ത്രികവൃത്തിയില്‍ നിന്ന് ഒഴിവാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് നോട്ടീസിലുള്ളത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചത് സക്രിയ രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നതിന് തെളിവാണെന്നും അതിനാല്‍ ക്ഷേത്രത്തില്‍ തന്ത്രി സ്ഥാനത്ത് തുടരുന്നത് ചട്ടവിരുദ്ധവുമാണെന്നാണ് കര്‍ണാടക ദേവസ്വം വകുപ്പിന്റെ വാദം.

ക്ഷേത്രത്തില്‍ സ്ഥിരം ജോലിയുള്ളവര്‍ക്ക് ബാധകമായ ചട്ടം ചൂണ്ടിക്കാട്ടിയാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ നോട്ടീസയച്ചത്. ക്ഷേത്രത്തില്‍ വിശേഷാല്‍; പൂജകളും മറ്റും നടക്കുമ്പോള്‍ മാത്രമാണ് തന്ത്രി എന്ന നിലയില്‍ താന്‍ അവിടെ പ്രവൃത്തി ചെയ്യുന്നത്. അതിനാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അരുതെന്ന ചട്ടം തനിക്ക് ബാധകമല്ലെന്നും തന്ത്രി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad