Type Here to Get Search Results !

Bottom Ad

സിപിഐക്ക് പുതിയ വകുപ്പുകളില്ല; ചന്ദ്രശേഖരന് റവന്യൂ വകുപ്പും സുനില്‍ കുമാറിന് കൃഷി



തിരുവനന്തപുരം (www.evisionnews.in): എല്‍ഡിഎഫ് മന്ത്രിസഭ ഇന്ന് അധികാരമേറ്റെടുക്കാനിരിക്കെ സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ ഏകദേശ തീരുമാനമായതായി സൂചന. സിപിഐക്ക് പുതിയ വകുപ്പുകളില്ലെന്നാണ് പുതിയവിവരം. ഇ. ചന്ദ്രശേഖരന് റവന്യു വകുപ്പും പി. തിലോത്തമന് ഭക്ഷ്യസിവില്‍ സപ്ലൈസും വി.എസ് സുനില്‍ കുമാറിന് കൃഷിവകുപ്പും കെ. രാജുവിന് ജലസേചനവും ലഭിക്കാനാണ് സാധ്യത. ജലസേചനവകുപ്പ് സിപിഎം ഏറ്റെടുത്താല്‍ വനംവകുപ്പോ തൊഴില്‍ വകുപ്പോ സിപിഐയ്ക്ക് ലഭിച്ചേക്കും.

നിയമവും ടൂറിസവും സിപിഐ ചോദിച്ചിട്ടുണ്ട്. എന്നാല്‍ ടൂറിസവും നിയമവും സിപിഎം വിട്ടുകൊടുക്കില്ല. വിഎസ് സര്‍ക്കാറില്‍ ടൂറിസം കോടിയേരി ബാലകൃഷ്ണനാണ് വഹിച്ചിരുന്നത്. ലാവ്‌ലിനും കണ്ണൂരിലെ സിബിഐ കേസുകളും നിലവിലിരിക്കെ നിയമവകുപ്പും സിപിഎം വിട്ടുകൊടുക്കില്ല. ജലസേചന വകുപ്പ് എന്‍സിപിയും ആവശ്യപ്പെട്ടിട്ടുണ്ട്. 2006ല്‍ കൃഷി (മുല്ലക്കര രത്‌നാകരന്‍), റവന്യൂ (കെ.പി.രാജേന്ദ്രന്‍), ഭക്ഷ്യവകുപ്പ് (സി.ദിവാകരന്‍), വനം (ബിനോയ് വിശ്വം) എന്നീ വകുപ്പുകളാണ് സിപിഐയ്ക്ക് ലഭിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad