കണ്ണൂര്‍ (www.evisionnews.in): ഉദുമയില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ തോല്‍വിയില്‍ പോരടിച്ച് കോണ്‍ഗ്രസും മുസ്ലിം ലീഗും രംഗത്ത്. കെ സുധാകരന്‍ തോല്‍ക്കാന്‍ കാരണം മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളില്‍ വോട്ടുകള്‍ മറിഞ്ഞതിനാലാണെന്ന ആരോപണവുമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് രംഗത്ത് വന്നത്. യുഡിഎഫ് ഒറ്റക്കെട്ടായി സിപിഎം കേന്ദ്രങ്ങളിലെ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സ്വന്തം തട്ടകത്തിലെ അടിയൊഴുക്ക് മുന്‍കൂട്ടി കാണാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി.
മുസ്ലിം ലീഗിന്റെ ജില്ലാ നേതൃത്വം പ്രചാരണരംഗത്ത് സജീവമായി ഇല്ലായിരുന്നെന്ന ആരോപണവും കോണ്‍ഗ്രസ് ഇപ്പോള്‍ ഉയര്‍ത്തുന്നുണ്ട്. മൂവായിരത്തിലധികം വോട്ടുകള്‍ക്കാണ് സുധാകരന്‍ ഇവിടെ പരാജയപ്പെട്ടത്. സിപിഎം കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന ഭൂരിപക്ഷം മുസ്ലിം ലീഗ് കേന്ദ്രങ്ങളിലെ വോട്ടുകള്‍ കൊണ്ട് മറികടക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിശ്വാസം. എന്നാല്‍ ഫലം അറിഞ്ഞപ്പോള്‍ മുസ്ലിംലീഗിന്റെ ശക്തി കേന്ദ്രങ്ങളായ മുളിയാര്‍, ചെമ്മനാട് പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ചത്രെ വോട്ടുകള്‍ കിട്ടാത്തിനെ തുടര്‍ന്നാണ് പരസ്യമായി എതിര്‍പ്പ് അറിയിച്ച് ഡിസിസി നേതൃത്വം രംഗത്ത് വന്നത്.
Post a Comment
0 Comments