Type Here to Get Search Results !

Bottom Ad

ശശീന്ദ്രന് ഗതാഗതം; മാത്യൂ ടി തോമസിന് ജലവിഭവം; കടന്നപ്പള്ളിക്ക് തുറമുഖം



തിരുവനന്തപുരം (www.evisionnews.in): മന്ത്രിമാരുടെ വകുപ്പുളെ സംബന്ധിച്ച് എല്‍.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. സിപിഐക്ക് പുതിയ വകുപ്പുകളില്ല. എന്‍.സി.പിയിലെ ശശീന്ദ്രന് ഗതാഗത വകുപ്പിന്റെയും ജനതാദള്‍ (എസ്) പ്രതിനിധി മാത്യൂ ടി തോമസിന് ജലവിഭവ വകുപ്പിന്റെ ചുമതലയും വഹിക്കും. കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പ് അനുവദിച്ചു. വിഎസ് മന്ത്രി സഭയില്‍ കടന്നപ്പള്ളി ദേവസ്വം മന്ത്രിയായിരുന്നു. 

മുല്ലപ്പെരിയാര്‍ വിഷയമടക്കം അന്തര്‍ സംസ്ഥാന ജലതര്‍ക്കങ്ങള്‍ സുപ്രീകോടതിയുടെ പരിഗണനയിലിരിക്കെ ഇതു സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്യു ടി തോമസിന്റെ ഭരണ പരിചയം കണക്കിലെടുത്താണ് ജലവിഭവ വകുപ്പ് അദ്ദേഹത്തിന് നല്‍കിയത്. വിഎസ് മന്ത്രിസഭയില്‍ മാത്യു ടി തോമസ് ഗതാഗത വകുപ്പിന്റെ ചുമതലയാണ് വഹിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad