Type Here to Get Search Results !

Bottom Ad

മാലിക്ദിനാര്‍ അക്കാദമി ഏഴാം ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി


തളങ്കര (www.evisionnews.in): ഉത്തമ പണ്ഡിത സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിന് മാലിക്ദിനാര്‍ ഇസ്ലാമിക് അക്കാദമി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. തളങ്കര മാലിക് ദിനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നിന്ന് പത്താംതരം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് പോകുന്ന ഏഴാം ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അക്കാദമി കമ്മിറ്റി ചെയര്‍മാന്‍ യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. മാലിക്ദിനാര്‍ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണവും അക്കാദമി പ്രിന്‍സിപ്പല്‍ സിദ്ദിഖ് നദ്വി ചേരൂര്‍ ആമുഖ പ്രഭാഷണവും നടത്തി. കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി എന്‍.എം കറമുല്ല ഹാജി യാത്രയയപ്പ് സന്ദേശം നല്‍കി. 

ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ടുമാരായ ടി.ഇ അബ്ദുല്ല, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, സെക്രട്ടറി കെ.എം അബ്ദുല്‍ റഹ്മാന്‍, മാനേജര്‍ കെ.എച്ച് അഷ്റഫ്, വൈസ് പ്രിന്‍സിപ്പാള്‍ യൂനുസ് ഹുദവി, കമ്മിറ്റി അംഗം വെല്‍ക്കം മുഹമ്മദ്, അക്കാദമി കമ്മിറ്റി അംഗങ്ങളായ ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, ഹസൈനാര്‍ ഹാജി തളങ്കര, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, മുജീബ് കെ.കെ. പുറം, ഗള്‍ഫ് പ്രതിനിധികളായ ബി.എ മഹ്മൂദ്, പി.എ മഹ്മൂദ്, ഹസൈനാര്‍ തോട്ടുംഭാഗം, മജീദ് കോളിയാട് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad