Type Here to Get Search Results !

Bottom Ad

പൊളിഞ്ഞുവീഴാറായ കെട്ടിടത്തില്‍ ജീവന്‍ പണയപ്പെടുത്തി പോസ്റ്റ് ഓഫീസ് ജീവനക്കാര്‍



മഞ്ചേശ്വരം (www.evisionnews.in): പൊളിഞ്ഞുവീഴാറായ കെട്ടിടത്തില്‍ ജീവന്‍ പണയപ്പെടുത്തി ജോലിചെയ്യുന്ന മൂഡംബയല്‍ പോസ്റ്റോഫീസിലെ ജീവനക്കാരുടെ ദുരിതം പോസ്റ്റല്‍ ഉന്നതര്‍ അറിയുന്നില്ല. ഹൊസങ്കടി -മിയാപദവ് റോഡില്‍ 30 വര്‍ഷത്തിലേറെ പഴക്കമുള്ള സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂര ഭാഗികമായി തകര്‍ന്ന് ഓടുകള്‍ ഇളകിവീണ നിലയിലാണ്. കാറ്റും വെളിച്ചവും കടക്കാത്ത ഒറ്റമുറിയിലാണ് ഓഫീസ്. മഴക്കാലമാകുന്നതോടെ ചോര്‍ന്നൊലിച്ച് രേഖകളും മറ്റും സൂക്ഷിക്കുന്ന അലമാരയില്‍ വരെ വെള്ളം കയറുന്ന സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറയുന്നു.

വൈദ്യുതി ബില്ലടയ്ക്കാന്‍ പണമനുവദിക്കാത്തിനെത്തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് ഓഫീസിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. അതിനുശേഷം മണ്ണെണ്ണ വിളക്കാണ് ആശ്രയം. നിലവില്‍ രണ്ട് ജീവനക്കാരാണ് ഇവിടെ ജോലിയെടുക്കുന്നത്. തീര്‍ത്തും ഗ്രാമപ്രദേശമായതിനാല്‍ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങി പല കാര്യങ്ങള്‍ക്കും നിരവധിയാളുകളാണ് പോസ്റ്റോഫീസിനെ ആശ്രയിക്കുന്നത്. അടിസ്ഥാനസൗകര്യമില്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് പലപ്പോഴും സ്വന്തം കീശയില്‍നിന്ന് പണം ചെലവാക്കേണ്ടിവരുന്നു. ഓഫീസ് പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയോ സ്വന്തമായി കെട്ടിടം നിര്‍മിക്കുകയോ വേണമെന്ന് പലതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരുനടപടിയുമുണ്ടായില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad