Type Here to Get Search Results !

Bottom Ad

ഐപിഎല്‍ വാതുവെപ്പിന് ഭാര്യയെ പണയംവെച്ചയാളെ പോലീസ് തിരയുന്നു


കാണ്‍പൂര്‍ (www.evisionnews.in): ഐപിഎല്‍ വാതുവെപ്പിന് ഭാര്യയെ പണയംവെച്ചയാളെ പോലീസ് തിരയുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. പന്തയം വെച്ച് ഷെയര്‍ മാര്‍ക്കറ്റിലെ പണം പൂര്‍ണമായും നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രവീന്ദര്‍ സിംഗ് ഭാര്യയെ പണയം വെച്ചത്. ഈ പന്തയത്തില്‍ ഇയാള്‍ തോല്‍ക്കുകയും ചെയ്തു. പന്തയം ജയിച്ചവര്‍ യുവതിയെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. 

സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ യുവതി നല്‍കിയ പരാതിയില്‍ പോലീസ് രവീന്ദര്‍ സിംഗിനെതിരെ കേസെടുത്തു. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതരായ രവീന്ദര്‍ സിംഗ് ഭാര്യയ്‌ക്കൊത്ത് ഗോവിന്ദ നഗറിലാണ് താമസിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന്റെ ആദ്യദിനം മുതല്‍ വീട്ടില്‍ കലഹമായിരുന്നുവെന്ന് യുവതി പറയുന്നു. യുവതിയുടെ ആഭരണങ്ങളെല്ലാം രവീന്ദര്‍ ഷെയര്‍ മാര്‍ക്കറ്റിനായി വിറ്റുതുലച്ചെന്നു യുവതി പരായില്‍ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad