Type Here to Get Search Results !

Bottom Ad

പെര്‍ളയില്‍ വറ്റിയ കുളത്തില്‍ കാണാതായ യുവാവിന്റെ അസ്ഥികൂടം

പെര്‍ള (www.evisionnews.in): കാണാതായ യുവാവിന്റെ അസ്ഥികൂടം വറ്റിയ കുളത്തില്‍ കണ്ടെത്തി. ഏല്‍ക്കാന പര്‍വത്തഗുഡ്ഡെയിലെ പരേതനായ അപ്പയ്യ നായക്ക് -ലളിത ദമ്പതികളുടെ മകന്‍ രാമ(30)ന്റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. 

കൂലിപ്പണിക്കാരനായിരുന്ന രാമന്‍ ജോലിക്ക് പോയാല്‍ മാസങ്ങള്‍ക്ക് ശേഷമേ നാട്ടിലെത്താറുള്ളു. നേരത്തെ പര്‍വത്ത ഗുഡ്ഡെയിലായിരുന്നു രാമനും കുടുംബവും താമസിച്ചിരുന്നത്. വീട് മഴ മൂലം തകര്‍ന്നതിനാല്‍ മാതാവും സഹോദരങ്ങളും പെര്‍ളക്ക് സമീപം ഉക്കിനടുക്കയിലെ വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറി. എന്നാല്‍ തകര്‍ന്ന വീടിന്റെ ഒരു വശത്ത് താല്‍ക്കാലിക ഷെഡ്ഡുണ്ടാക്കി രാമന്‍ അവിടെ തന്നെ താമസിക്കുകയായിരുന്നു. ആറ് മാസം മുമ്പ് താമസ സ്ഥലം വീതിച്ച് തരണമെന്നുമാവശ്യപ്പെട്ട് പിണങ്ങിപോയതിന് ശേഷം പിന്നിട് യാതൊരു വിവരവുമുണ്ടായിരുന്നില്ലെന്നാണ് രാമന്റെ ബന്ധുക്കള്‍ പറയുന്നത്. 

ശനിയാഴ്ച ഉച്ചയോടെ രാമന്റെ സഹോദരന്‍ മാങ്ങ പെറുക്കനായി വീട്ടുപറമ്പില്‍ ചെന്നപ്പോഴാണ് രാമന്‍ താമസിച്ചിരുന്ന ഷെഡ്ഡിലേക്ക് നടന്ന് പോകുന്ന വഴിക്കരികിലായുള്ള വറ്റിയ പതിനഞ്ച് അടിതാഴ്ചയുള്ള കുളത്തില്‍ ചീഞ്ഞളിഞ്ഞ അസ്ഥികൂടം കണ്ടെത്തിയത്. വസ്ത്രം നോക്കിയാണ് മൃതദേഹം രാമന്റേതാണെന്ന് തിരിച്ചറിഞ്ഞതെന്നും മൃതദേഹത്തിന് മൂന്ന് മാസം പഴക്കമുണ്ടെന്നും ബദിയടുക്ക എസ്.ഐ. എ. ദാമോദരന്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.


Keywords:  Kasaragod-perla-news-dead-body

Post a Comment

0 Comments

Top Post Ad

Below Post Ad