തിരുവനന്തപുരം (www.evisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേന്ദ്രസര്‍ക്കാര്‍ പൊളിച്ചടുക്കിയ കേന്ദ്ര പ്രവാസികാര്യ വകുപ്പ് പിണറായി വിജയനിലൂടെ കേരളത്തില്‍ അതിശക്തമായി ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടുമെന്ന് പ്രവാസികള്‍ക്ക് പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കേരളത്തിലെ നോര്‍ക്ക കൈകാര്യം ചെയ്യുമെന്ന തീരുമാനമാണ് പ്രവാസികള്‍ക്ക് പ്രതീക്ഷയാകുന്നത്.
പ്രവാസി പ്രശ്‌നങ്ങളില്‍ ഇടതു സര്‍ക്കാര്‍ കൃത്യമായ നയപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗള്‍ഫിലെത്തിയ പിണറായി വിജയന്‍ ഉറപ്പു നല്‍കിയിരുന്നു. ഇടതു പ്രകടന പത്രികയിലും പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയത് ഈ പ്രതീക്ഷക്ക് കരുത്തു പകരുന്ന ഘടകമാണ്. പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം, യാത്രാ ദുരിതം പരിഹരിക്കാന്‍ സ്വന്തം വിമാന കമ്പനി ആരംഭിക്കുക, സമഗ്ര പ്രവാസി നിയമനം എന്നിവയാണ് പ്രകടന പത്രിക ഉറപ്പു നല്‍കിയത്. എന്‍.ആര്‍.ഐ കമീഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നും അവര്‍ വിലയിരുത്തുന്നു. അമിത വിമാന ടിക്കറ്റ് നിരക്ക്, കോഴിക്കോട് വിമാനത്താവള വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും ഇടതു സര്‍ക്കാര്‍ ഉറച്ച നിലപാട് സ്വീകരിക്കുമെന്നു തന്നെയാണ് പ്രവാസി സമൂഹം കരുതുന്നത്.
Post a Comment
0 Comments