Type Here to Get Search Results !

Bottom Ad

മലയാളി വനിതാ ഡോക്ടര്‍ ചെന്നൈയില്‍ കൊല്ലപ്പെട്ട നിലയില്‍


ചെന്നൈ (www.evisionnews.in): പ്രമുഖ മലയാളി വനിതാ ഡോക്ടറെ ചെന്നൈയിലെ വീടിനു സമീപം കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയില്‍ കുടുംബവേരുകളുള്ള ഡോ. രോഹിണി പ്രേംകുമാരി (62) യാണു മരിച്ചത്. എഗ്മൂര്‍ റയില്‍വേ സ്റ്റേഷനുസമീപം ഗാന്ധി ഇര്‍വിന്‍ റോഡിലുള്ള വീടിനടുത്ത് ഞായറാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണ് ഇരുകൈകളും കയറുകൊണ്ടു ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചിരുന്നു. മുഖത്തും തലയ്ക്കു പിന്നിലും ക്ഷതമേറ്റിട്ടുണ്ട്. എന്നാല്‍, ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നു പോലീസ് പറഞ്ഞു.

ഡോ. രോഹിണി തൊണ്ണൂറു വയസുള്ള അമ്മ ഡോ. സുഭദ്ര നായര്‍ക്കൊപ്പമാണു താമസിച്ചിരുന്നത്. ഭര്‍ത്താവ് ജോണ്‍ കുരുവിള വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. ഏക മകള്‍ രശ്മി ചെന്നൈയില്‍ തന്നെ മറ്റൊരു വീട്ടിലാണു താമസം. യേര്‍ക്കാട്ടു പോയിരുന്ന രശ്മി ശനിയാഴ്ച രാത്രി ഫോണ്‍ വിളിച്ചെങ്കിലും അമ്മയെ കിട്ടിയിരുന്നില്ല. പ്രായത്തിന്റെ അവശതമൂലം മുറിയില്‍ തന്നെ കഴിയുന്ന ഡോ. സുഭദ്രയുടെ കിടക്കയോടു ചേര്‍ന്നു കോളിംഗ് ബെല്ലുണ്ട്. ഞായറാഴ്ച രാവിലെ ഭക്ഷണം കിട്ടാതെ ബെല്ലടിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അടുത്ത വീട്ടിലെ സഹായി പരമശിവത്തെ ഫോണില്‍ വിളിച്ചു. ഇയാള്‍ എത്തിയപ്പോഴാണ് വീടിനോടു ചേര്‍ന്നു വെറും നിലത്തു രോഹിണിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ടീ ഷര്‍ട്ടും ഷോര്‍ട്‌സും ഷൂസും ധരിച്ചിരുന്നു. അടുത്തു മണ്‍വെട്ടി തുടങ്ങിയ പണിയായുധങ്ങളുമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടിരിക്കാമെന്നാണു കരുതുന്നത്. കവര്‍ച്ചയല്ല ലക്ഷ്യമെന്നും മുന്‍വൈരാഗ്യം പോലെയുള്ള സാധ്യതകളാണ് അന്വേഷിക്കുന്നതെന്നും പോലീസ് പറഞ്ഞു. മൃതദേഹം റോയപ്പേട്ട മോര്‍ച്ചറിയിലേക്കു മാറ്റി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad