ഡെറാഢൂണ്‍ (www.evisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത അച്ഛേ ദിന്‍ (നല്ല ദിനങ്ങള്‍) കാണാന്‍ ജനങ്ങള്‍ ദൂരദര്‍ശിനികള്‍ വാങ്ങുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ പരിഹാസം. 2014 മേയില്‍ അധികാരത്തില്‍ വരുമ്പോള്‍ വാഗ്ദാനം ചെയ്ത കാര്യങ്ങളൊന്നും നരേന്ദ്രമോദി പാലിച്ചില്ലെന്നും റാവത്ത് കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് അനുഭവപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ ആവശ്യമായ ഫണ്ടിന്റെ 60 ശതമാനവും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചെന്നും ഹരീഷ് റാവത്ത് ആരോപിച്ചു. സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കായുള്ള സാമ്പത്തിക നീക്കിയിരുപ്പ് താറുമാറാക്കിയ സര്‍ക്കാരാണ് എന്‍ഡിഎ സര്‍ക്കാര്‍. പിന്നാക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ 20 ശതമാനം വെട്ടിക്കുറച്ചെന്നും റാവത്ത് ആരോപിച്ചു.
Keywords:National-modi-news-achaadin-harish-ravath-statement
Post a Comment
0 Comments