തിരുവനന്തപുരം (www.evisionnews.in): സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്ക് സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണമെന്ന് രാജ്യസഭാംഗം സുരേഷ് ഗോപി. ഇത്തരം അധമമായ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കാടത്തം കാണുമ്പോള്‍ സൗദി മോഡല്‍ നടപ്പിലാക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഠിന ശിക്ഷ ഇല്ലാത്തതല്ല അത് നടപ്പിലാക്കാന്‍ കാലതാമസമെടുക്കുന്നതാണ് പ്രശ്നം. വിചാരണാ നടപടികളിലെ കാലതാമസം ഒഴിവാക്കണം. കുറ്റക്കാര്‍ 30 ദിവസത്തിനുള്ളില്‍ ശിക്ഷിക്കപ്പെടുന്ന സംവിധാനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി വാദിക്കാന്‍ അഭിഭാഷകര്‍ തയാറാകുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments