അമ്പലത്തറ (www.evisionnews.in): സിപിഎം പ്രവര്‍ത്തകന്‍ കായക്കുന്നിലെ സി. നാരായണനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട് തകര്‍ത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ കാലിച്ചാനടുക്കത്തെ വിജയന്റെ വീടാണു തകര്‍ന്നത്.
2015 ആഗസ്റ്റ് 28നാണു നാരായണന്‍ കൊല്ലപ്പെട്ടത്. അതേ ദിവസം തന്നെ വിജയന്റെ വീട് സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിജയനും കുടുംബവും മാവുങ്കാലില്‍ വാടക വീട്ടിലാണു ഇപ്പോള്‍ താമസിച്ചിക്കുന്നത്. കായക്കുന്നിലെ വീട്ടിലേക്കു താമസം മാറ്റാനുള്ള ഒരുക്കം നടക്കുന്നതിനിടെയാണു വീട് തകര്‍ത്തത്.
Keywords: Kasaragod-knd-cpm-bjp
Post a Comment
0 Comments