Type Here to Get Search Results !

Bottom Ad

തൃപ്പൂണിത്തുറയില്‍ ബാബു വീണു


എറണാകുളം (www.evisionnews.in): തൃപ്പുണിത്തുറയില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന് കനത്ത തോല്‍വി. 4372 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന്റെ വിജയം. തൃപ്പൂണിത്തുറ സീറ്റില്‍ എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റ് ശക്തമായി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പാര്‍ട്ടി ഇത് തള്ളിയിരുന്നു. പിന്നീട് നിരവധി പേരുകള്‍ ചര്‍ച്ച ചെയ്താണ് അഞ്ച് തവണ തൃപ്പൂണിത്തുറയില്‍ നിന്ന് ജയിച്ചു കയറിയ ബാബുവിനെ നേരിടാന്‍ യുവനേതാവിനെ തന്നെ രംഗത്തിറക്കാന്‍ സിപിഎം തീരുമാനിച്ചത്. 

അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിക്കിടന്ന ബാബുവിന് 4372 വോട്ടിന്റെ പരാജയം കനത്ത പ്രഹരമാകും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ വെട്ടിനീക്കിയ പേരുകളിലൊന്നായിരുന്നു ബാബാവിന്റെത്. മദ്യ നിരോധന നടപടികളെച്ചൊല്ലിയാണ് സുധീരനും ബാബുവും പരസ്യമായി കൊമ്പുകോര്‍ത്തത്. ഈ കൊമ്പുകോര്‍ക്കലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാബുവിനൊപ്പമായിരുന്നു. ബാബു ഉള്‍പ്പടെയുള്ളവരിലില്ലെങ്കില്‍ താനും മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടിയും നിലപാട് കടുപ്പിച്ചിരുന്നു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad