Type Here to Get Search Results !

Bottom Ad

തൃപ്പൂണിത്തറയിലെ തോല്‍വി; സുധീരനെതിരെ ബാബു

കൊച്ചി: (www.evisionnews.in) പാര്‍ട്ടിവിരുദ്ധനെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പ്രസ്താവനയാണ് മണ്ഡലത്തിലെ പരാജയത്തിന് കാരണമെന്ന് തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ബാബു. മണ്ഡലത്തില്‍ കെ ബാബുവിന് കനത്ത പ്രഹരമാണ് ഏറ്റത്. 4372 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജ് ഇവിടെ വിജയിച്ചത്. 
തൃപ്പൂണിത്തുറ സീറ്റില്‍ സിപിഎം എറണാകുളം  ജില്ലാ സെക്രട്ടറി പി രാജീവിന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റ് ശക്തമായി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പാര്‍ട്ടി ഇത് തള്ളിയിരുന്നു. പിന്നീട് നിരവധി പേരുകള്‍ ചര്‍ച്ച ചെയ്താണ് അഞ്ച് തവണ തൃപ്പൂണിത്തുറയില്‍ നിന്ന് ജയിച്ചു കയറിയ ബാബുവിനെ നേരിടാന്‍ യുവനേതാവിനെ തന്നെ രംഗത്തിറക്കാന്‍ സിപിആഎം തീരുമാനിച്ചത്.


Keywords: Kochi, Thrippoonithara, Sudheeran, K.Babu
Tags

Post a Comment

0 Comments

Top Post Ad

Below Post Ad