കൊല്ലം (www.evisionnews.in): വയല്‍വരമ്പിലൂടെ നടന്നുപോവുകയായിരുന്ന പത്തുവയസുകാരിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കൗമാരക്കാരായ നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മൂന്നു പേര്‍ പത്താം ക്ലാസിലും ഒരാള്‍ പ്ലസ് വണ്ണിനും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ഇവരെ പോലീസ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ പോലീസ് ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തി. പിന്നീട് കൊല്ലം മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.
തൃക്കോവില്‍ വട്ടത്ത് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. അമ്മൂമ്മയുടെ വീട്ടില്‍ പോയിട്ട് പെരുങ്കുളം ഏലായിലെ വരമ്പിലൂടെ ഒറ്റയ്ക്ക് നടന്നുവരുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയെ പിടികൂടിയ നാലംഗ വിദ്യാര്‍ത്ഥിസംഘം വലിച്ചിഴച്ച് തോല്‍ കമ്പനിയുടെ സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. തൃക്കോവില്‍വട്ടം വെട്ടിലത്താഴം സ്വദേശികളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു.

Post a Comment
0 Comments