Type Here to Get Search Results !

Bottom Ad

ബെന്‍സില്‍ കടത്തുകയായിരുന്ന ഒരു കോടിയുടെ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് (www.evisionews.in): ബെന്‍സ് കാറില്‍ കടത്തുകയായിരുന്ന 11 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍. മാവുങ്കാലില്‍ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കഞ്ചാവ് വേട്ട നടന്നത്. പടന്നക്കാട് സ്വദേശികളായ മൊയ്തീന്‍ (33), ഷഫീഖ്(32), അമ്പലത്തറ സ്വദേശി ഉബൈദ്(38) എന്നിവരാണ് പിടിയിലായത്. 

ഒരു കോടി രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു. കെ.എല്‍ 60 എ 7777 അമ്പലത്തറയില്‍ നിന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനി ലേക്ക് പോകവെയാണ് പൊലിസ് ഈ സംഘത്തെ പിടികൂടിയത്. സംഘത്തിലെ ഗള്‍ഫിലേക്ക് പോകുന്ന ഉബൈദിന്റെ ലഗേജിലാണ് കഞ്ചാവുണ്ടായിരിക്കുന്നത്. എസ്.ഐ.ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad