തിരുവനന്തപുരം (www.evisionnews.in): മദ്യനയംകൊണ്ട് മാത്രം തെരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അങ്ങനെ ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. മദ്യനയം ഒരു വിഷയം മാത്രമാണ്. മൊത്തം പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ജനവിധിയെന്നും ആന്റണി പറഞ്ഞു.
സമുദായനീതി ഉറപ്പിക്കാതെ വര്‍ഗീയത തടയാനാകില്ല. സമുദായനീതി ഇല്ലാതെ മതേതരത്വം പറഞ്ഞിട്ട് കാര്യമില്ല. സമുദായനീതിക്കും സാമൂഹ്യനീതിക്കും വേണ്ടി അന്ത്യശ്വാസം വരെ പോരാടും. മുഖ്യമന്ത്രി ആരാകുമെന്നല്ല ഭരണത്തുടര്‍ച്ച ഉറപ്പിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ കാര്യം തെരഞ്ഞെടുപ്പിന് ശേഷമേ തീരുമാനിക്കൂ. സംസ്ഥാനത്തെ നേതൃത്വത്തില്‍ തന്റെ കാലം കഴിഞ്ഞു. സംസ്ഥാനത്തെ നേതൃത്വത്തില്‍ തന്റെ കാലം കഴിഞ്ഞുവെന്നും ആന്റണി പറഞ്ഞു.
Post a Comment
0 Comments