Type Here to Get Search Results !

Bottom Ad

ത്രീജി സൗകര്യമില്ല: മുള്ളേരിയയില്‍ ഐഡിയ ബഹിഷ്‌കരിക്കുന്നു


മുള്ളേരിയ (www.evisionnews.in): ത്രീജി സൗകര്യം ലഭിക്കാത്തതിനാല്‍ മുള്ളേരിയയില്‍ വ്യാപകമായി ഐഡിയ ബഹിഷ്‌ക്കരിക്കുന്നു. മുള്ളേരിയ മേഖലയിലെ 18 ഓളം മൊബൈല്‍ വ്യാപാരികളാണ് കമ്പനിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സിം കാര്‍ഡ് ആക്ടിവേഷന്‍ നിര്‍ത്തിവെച്ച് പ്രതിഷേധത്തിന്റെ ആദ്യഘട്ടം ആറുദിവസം പിന്നിട്ടിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി തയാറാകാത്തപക്ഷം അടുത്ത ആഴ്ച മുതല്‍ ത്രിജി സൗകര്യമുള്ള മറ്റു കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്യാന്‍ സൗജന്യ പോര്‍ട്ട് കാമ്പയിന്‍ സംഘടിപ്പിക്കാനും റീചാര്‍ജ്ജ് നിര്‍ത്തിവെക്കാനും മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ബദിയടുക്ക മേഖലാ ജനറല്‍ സെക്രട്ടറി രാജേഷ് മുള്ളേരിയ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad