തിരുവനന്തപുരം: (www.evisionnews.in) സര്‍ക്കാരിന് അവകാശപ്പെട്ട അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍.
ഓഫീസിലെത്തി ചാര്‍ജ്ജെടുത്തശേഷം വാര്‍ത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനു അവകാശപ്പെട്ട ഒരു തരിഭൂമിപോലും അന്യാധീനപ്പെടില്ല. നഷ്ടപ്പെട്ട ഭൂമിയെല്ലാം നിയമപരമായി വീണ്ടെടുക്കും. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കും ഭൂരഹിതര്‍ക്കു ഭൂമി നല്‍കുന്നതിനു മുന്തിയ പരിഗണന ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Keyword-e-chandrashekaran-statement
Post a Comment
0 Comments