തൃക്കരിപ്പൂര്‍: (www.evisionnews.in) ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ വിമതയായി മത്സരിച്ച് ജയിച്ച തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡംഗം വി.അനീസ ഗ്രാമപ്പഞ്ചായത്തംഗത്വം രാജിവെച്ചു. പ്രാദേശിക നേതൃത്വത്തിലെ ചിലരുടെ പിന്തുണയോടെ 302 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിലെ എ.കെ.ഉമ്മുകുല്‍സുവിനെ തോല്പിച്ചത്.
അനീസയ്‌ക്കെതിരെ ലീഗ് നേതൃത്വം അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ അനീസ യു.ഡി.എഫിനോടൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടിയിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ടാണ് രാജി. ശനിയാഴ്ച രാവിലെ പഞ്ചായത്ത് അസി. സെക്രട്ടറി കെ.രമേശന് മുമ്പാകെയാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. രാജിക്കത്ത് നല്‍കിയശേഷം മാതൃസംഘടനയായ മുസ്ലിം ലീഗിലേക്ക് തിരിച്ചുവരുന്നതിന് പഞ്ചായത്ത് ലീഗ് നേതൃത്വത്തിന് അനീസ കത്ത് നല്‍കിയിട്ടുണ്ട്.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.കുഞ്ഞഹമ്മദ്, ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട് എന്നിവര്‍
അനീസയെ സ്വാഗതം ചെയ്തു.
Post a Comment
0 Comments