Type Here to Get Search Results !

Bottom Ad

മോദി ബോര്‍ഡുകള്‍ നീക്കിയത് പോലീസിന്റെ കര്‍ശന നിലപാടിനെ തുടര്‍ന്ന്



കാസര്‍കോട് : നിയമവിരുദ്ധമായി നഗരത്തിലെ പൊതുസ്ഥലത്ത് സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നീക്കംചെയ്യാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ ബിജെപിക്കാര്‍ തടഞ്ഞ് വധ ഭീഷണി മുഴക്കിയതായി പരാതി. കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള ബിജെപിക്കാരാണ് ഉദ്യോഗസ്ഥരെ തടയുന്നതിന് നേതൃത്വം നല്‍കിയതെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. വേണ്ടത്ര പൊലീസ് സംരക്ഷണമില്ലാത്തതിനാല്‍ ആദ്യം ബോര്‍ഡുകള്‍ നീക്കംചെയ്യാന്‍  ഉദ്യോഗസ്ഥര്‍ക്കായില്ല. എടുത്തുമാറ്റിയ ബോര്‍ഡുകള്‍ ബിജെപി പ്രലര്‍ത്തകര്‍ ബലംപ്രയോഗിച്ച് തിരിച്ചുവാങ്ങി പഴയ സ്ഥലത്ത് സ്ഥാപിച്ചു. അതിനിടെ
ജില്ലാ പോലീസ് ചീഫിന്റെ നേതത്വത്തില്‍ പോലീസ് നേരിട്ടിറങ്ങി മോദി ബോര്‍ഡുകള്‍ നീക്കം ചെയ്തു.
നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് യോഗത്തിന്റെ ബോര്‍ഡുകളാണ് നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ തൂക്കിയത്. പൊതുസ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരെങ്കിലും വച്ചാല്‍ അവ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യും. അതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയില്‍നിന്ന് വാങ്ങും. തെരഞ്ഞെടുപ്പ് ചെലവിലും ഇതുള്‍പ്പെടുത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ബോര്‍ഡുകളും പോസ്റ്ററുകളും ഇങ്ങനെ നീക്കിയിട്ടുണ്ട്. പ്രധാനമന്ത്രി വരുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ്. ഔദ്യോഗികമായി സുരക്ഷാസംവിധാനം ഒരുക്കാമെന്നല്ലാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസ്ഥലം ഉപയോഗിക്കാന്‍ പാടില്ല.
ബോര്‍ഡുകള്‍ എടുത്തുമാറ്റാനെത്തിയ ഉദ്യോഗസ്ഥരോട് മുനിസിപ്പല്‍ സെക്രട്ടറിയുടെ അനുമതിയോടെയാണ് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് ബിജെപിക്കാര്‍ പറഞ്ഞു. മുനിസിപ്പല്‍ സെക്രട്ടറി എഴുതിക്കൊടുത്തതാണെന്ന് പറഞ്ഞ് കടലാസും കാണിച്ചു. എന്നാല്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നല്‍കാന്‍ അവകാശമില്ല. കലക്ടറോടൊ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടൊ ഇക്കാര്യം സെക്രട്ടറി പറഞ്ഞിട്ടുമില്ല. അനധികൃതമായി അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടി സ്വകീരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.


ബോര്‍ഡിനെ ചൊല്ലി കറന്തക്കാട്ട് ബി.ജെ.പി ആസ്ഥാനത്തിന്ന് സമീപം പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തര്‍ക്കം തുടരുന്നതിനിടയില്‍ കാസര്‍കോട്ടെ തെരഞ്ഞടുപ്പു പ്രവര്‍ത്തനത്തിന്ന് ചുക്കാന്‍ പിടിക്കുന്ന മംഗുളൂരു എം.പി നളിന്‍ കുമാര്‍ കട്ടീലും സംഘവും ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോവുമെന്നും പറഞ്ഞ് നേതാക്കളെ തിരിച്ചയകികുകയായിരുന്നു.ജില്ലാ ഭരണകൂടത്തിലെ ചില ഉദ്ദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്  നിയമം ലംഘിച്ച് മോദീ ബോര്‍ഡുകള്‍ നഗരത്തിലാകെ തൂക്കിയതെന്നും പരാതിയിലുണ്ട്.


Post a Comment

0 Comments

Top Post Ad

Below Post Ad