കാസര്‍കോട്: (www.evisionnews.in) കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് പരിസമാപ്തിയായി. രണ്ട് മാസത്തിലേറെ നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചരണം അവസാനലാപ്പിലേക്ക് കടന്നതോടെ തിരഞ്ഞെടുപ്പ് പോരിന്റെ ആവേശത്തില്‍ മുങ്ങിയിരിക്കുകയാണ് സംസ്ഥാനം. ജിഷ വധത്തെ തുടര്‍ന്ന് കൊട്ടിക്കലാശം വേണ്ടെന്ന് വച്ച പെരുമ്പാവൂര്‍ മണ്ഡലം ഒഴിച്ചു നിര്‍ത്തിയാല്‍ സംസ്ഥാനത്തെങ്ങും നാടിളക്കിയ ആഘോഷമായി മാറുന്ന കാഴ്ചയാണ് കേരളം കണ്ടത്.
മലബാറിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ കൊട്ടിക്കലാശത്തിന് പോലീസ് കര്‍ശനിയന്ത്രണങ്ങള്‍ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും പ്രവര്‍ത്തകരുടെ ആവേശത്തെ ബാധിച്ചിട്ടില്ല. പലയിടത്തും മുന്നണി പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതിലുള്ള വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ട് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കി.ഇടതുവലതു മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ശക്തമായ പ്രചരണം കാഴ്ച്ച വച്ച ബി.ജെ.പി അവസാനനാളിലെ കൂട്ടപൊരിച്ചിലിലും സജീവമായി രംഗത്തിറങ്ങി ത്രികോണ മത്സരത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും കൊട്ടികലാശത്തിന് വിവിധയിടങ്ങളില്‍ മൂന്ന് മുന്നകളിലേയും ആയിരങ്ങളാണ് അണിനിരന്നത് . ഉച്ച മുതല്‍ തന്നെ മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെ കൊട്ടികലാശത്തിന്റെ ആവേശം വാനോളം ഉയര്‍ത്താന്‍ പ്രവര്‍ത്തകര്‍ പാതയോരങ്ങളില്‍ തമ്പടിച്ചിരുന്നു.
മഞ്ചേശ്വരത്തെ ഹൊസങ്കടിയിലും ഉപ്പളയിലും കുമ്പളയിലും കൊട്ടിക്കലാശം ഇരമ്പിയപ്പോള്‍ ജില്ലാ ആസ്ഥാന നഗരി കണ്ടത് പൊടിപാറിയ കലാശകളിയായിരുന്നു. ഇരു ചക്രവാഹനങ്ങളിലും തുറന്നവാഹനങ്ങളിലും കൊടിയേന്തിയും വര്‍ണ്ണബലൂണുകള്‍ പറത്തിവിട്ടും പ്രചാരണത്തിന്റെ അവസാന നിമിഷങ്ങള്‍ വര്‍ണ്ണാഭമാക്കിയ നിമിഷമാണ് ശനിയാഴ്ച്ച കണ്ടത്.
കാസര്‍കോട് പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്താണ് യു.ഡി.എഫ്- എല്‍.ഡി എഫ് മുന്നണികളുടെ കൊട്ടികലാശം തിമര്‍ത്താടിയത്.ബിജെപിയുടെ പ്രചാരണ സമാപനം മുള്ളേരിയയിലായിരുന്നു.
കാസര്‍കോട് പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്താണ് യു.ഡി.എഫ്- എല്‍.ഡി എഫ് മുന്നണികളുടെ കൊട്ടികലാശം തിമര്‍ത്താടിയത്.ബിജെപിയുടെ പ്രചാരണ സമാപനം മുള്ളേരിയയിലായിരുന്നു.














Post a Comment
0 Comments