കാസര്‍കോട്: (www.evisionnews) ഉപ്പള അട്ടഗോളിയില്‍ ലീഗ്ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം . നാലുപേര്‍ക്ക് പരിക്കേറ്റു. സ്ഥലത്തെ ക്ലബ്ബിന് നേരെയും രണ്ട് വാഹനങ്ങള്‍ക്ക് നേരേയും അക്രമമുണ്ടായി. ലീഗിന്റെ ആഹ്ലാദ പ്രകടനത്തിന് നേരെ കല്ലേറുണ്ടായതാണ് അക്രമത്തിന്റെ തുടക്കം. ബി.ജെ.പി പ്രവര്‍ത്തകരായ ദയാനന്ദ(30), ലളിത(65), കമല(65), പര്‍സിക്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കര്‍ണാടക പുത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ അഡൂരില്‍ സി.പി.എം ആഹ്ലാദ പ്രകടനത്തിനിടെ ഓട്ടോ ഡ്രൈവറേയും അമ്മയേയും മര്‍ദ്ദിച്ചതായി പരാതി. അഡൂര്‍ ചിമ്മന ഗുണ്ടിയിലെ ധനഞ്ജയ (23), അമ്മ കുസുമ (40) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കര്‍ണാടക പുത്തൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരിയണ്ണിയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചയാളുടെ കടയുടെ പൂട്ടില്‍ പശ ഒട്ടിച്ചതായും മോട്ടോര്‍ നശിപ്പച്ചതായും പരാതി. ഇരിയണ്ണിയിലെ കുഞ്ഞിരാമന്റെ കടയുടെ പൂട്ടാണ് തിങ്കളാഴ്ച ഇന്ന് രാവിലെ പശ ഒട്ടിച്ച നിലയില്‍ കണ്ടത്. വീട്ടുപറമ്പിലെ കുഴല്‍ കിണറില്‍ സ്ഥാപിച്ച മോട്ടോര്‍ വയറ് മുറിച്ചുമാറ്റി കിണറ്റില്‍ എറിഞ്ഞ നിലയിലാണ്. കണ്ടാലറിയാവുന്ന മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.
ഉപ്പള, പുത്തിഗെ, മഞ്ചേശ്വരം ഭാഗത്തുണ്ടായ അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.
പുത്തിഗെ ഖത്തീബ് നഗറിലെ സി.പി.എം പ്രവര്‍ത്തകന്‍ ശിവറായി (49) യെ മര്‍ദ്ദനമേറ്റ് കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. ഉപ്പള സോങ്കാലിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ കെ.പി അശ്വതി (33) ന് മര്‍ദ്ദനമേറ്റു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് പരാതി. മഞ്ചേശ്വരം ചികുര്‍പാതയിലെ സി.പി.എം പ്രവര്‍ത്തകരായ പ്രേംപ്രകാശ് (31), മഹേഷ് (23) എന്നിവരെ ബി.ജെ.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട്ടും പരിസരത്തും വ്യാഴാഴ്ച രാത്രിയും വ്യാപക അക്രമം നടന്നു. കിഴക്കുംകരയില്‍ ആര്‍.എസ്.എസ് നേതാവിന്റെ വീടും കാറും തകര്‍ത്തു. ജന്മഭൂമി പത്രം ഡയറക്ടര്‍ കെ.വി ഗോവിന്ദന്റെ വീടാണ് തകര്‍ത്തത്. കാരാട്ടുവയലില്‍ സി.പി.എം നേതാവ് കെ.കെ ഗംഗാധരന്‍ നമ്പ്യാരുടെ വീട് തകര്‍ത്തു.
മടിക്കൈ കാരന്തോട്ട് ചൂണ്ടയില്‍ ബി.ജെ.പി പ്രാദേശിക നേതാവ് കുഞ്ഞിക്കണ്ണന്റെ വീടും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും തകര്‍ത്തു. വെള്ളിക്കോത്ത് ഒരു ടൈലറിങ്ങ് കട, ചിത്രകലാ വിദ്യാലയം എന്നിവ തീയിട്ടുനശിപ്പിച്ചു. മാണിക്കോത്ത് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയ നൂറ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Keyword-poling-count
Post a Comment
0 Comments