തിരുവനന്തപുരം: (www.evisionnews.in) പിണറായി വിജയനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന് ഉറപ്പായതോടെ വിഎസിന് അര്‍ഹിച്ച പരിഗണന തന്നെ നല്‍കുമെന്ന് കേന്ദ്ര നേതൃത്വം. വിഎസിന്റെ സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഉടന്‍ തീരുമാനമാകും.
വിഎസിന് ക്യാബിനെറ്റ് റാങ്കോടെയുള്ള പദവിയോ, സര്‍ക്കാര്‍ തലത്തിലോ മുന്നണി തലത്തിലോ ഉള്ള പദവിയോ നല്‍കുമെന്നാണ് സൂചന. ക്യാബിനറ്റ് റാങ്കോടെ എല്‍ഡിഎഫ് ചെയര്‍മാന്‍ പദവി നല്‍കുന്ന കാര്യം പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.
മുഖ്യമന്ത്രിയാകാനുള്ള സന്നദ്ധത വിഎസ് അറിയിച്ചിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കടുത്ത യോഗത്തില്‍ പിണറായിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി തീരുമാനം വിഎസ് അംഗീകരിച്ചു.
keyword- vs-as-ldf-cabinet- chairman
Post a Comment
0 Comments