കാസര്‍കോട്.(www.evisionnews.in) കാന്തപുരത്തിന്റെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് കാന്തപുരം വിദ്യാര്‍ത്ഥി വിഭാഗമായ എസ്.എസ്.എഫില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ രാജിവെച്ചു. കിന്നിംഗാറില്‍ മുന്‍ എസ്.എസ്.എഫ് പ്രസിഡണ്ട് പി.എസ് ലതീഫിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം പ്രവര്‍ത്തകര്‍ സംഘടനവിട്ടു. മഞ്ചേശ്വരം മണ്ഡലത്തിലെ ബായാര്‍, അംഗടിമുഗര്‍, ഊജപ്പദവ്, പള്ളം, ദണ്ഡഗോളി എന്നീ പ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് സംഘടനവിട്ടത്.
മഞ്ചേശ്വരത്ത് വര്‍ഗ്ഗീയ-ഫാസിസ്റ്റ് ശക്തികളെ വിജയിപ്പിക്കുന്ന നിലപാടാണ് കാന്തപുരവും സംഘടനയും എടുത്തിട്ടുള്ളതെന്ന് രാജിവെച്ചവര്‍ പറഞ്ഞു.
keywords : kanthapuram-ssf-election-followers

സത്യമാണെങ്കില് പേരടക്കമുള്ള വിശദ വാര്ത്ത കൊടുക്കണം................
ReplyDelete