ബദിയടുക്ക (www.evisionnews.in): കൂലിപ്പണിക്കാരനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക പടിയടപ്പിലെ ചന്ദ്രശേഖര (35)നാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയ ചന്ദ്രശേഖര അമ്മ ബാലക്ക (55)യേയും ഭാര്യ പൊന്നമ്മ (31)യേയും മര്‍ദ്ദിച്ച് വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതിനിടെയാണ് കഴിഞ്ഞ ദിവസം ചന്ദ്രശേഖരയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. നേരത്തെ കര്‍ണ്ണാടക പുത്തൂര്‍ കല്ലടുക്കയില്‍ താമസിച്ചിരുന്ന കുടുംബം അഞ്ചു വര്‍ഷം മുമ്പാണ് ബദിയടുക്കയിലെത്തിയത്. ഐത്തപ്പ നായക്കാണ് അച്ഛന്‍. ബാലകൃഷ്ണന്‍ ഏക സഹോദരനാണ്.
Post a Comment
0 Comments