Type Here to Get Search Results !

Bottom Ad

നികേഷ് കുമാറിന്റെ 'കിണറ്റി'ലെ വെള്ളം കുടിച്ച് കെ.എം.ഷാജിയുടെ സൂപ്പര്‍ മറുപടി



അഴീക്കോട്: (www.evisionnews.in) നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന അഴീക്കോട് മണ്ഡലത്തില്‍  കിണറ്റിലിറങ്ങി ഏറെ പരിഹാസം ഏറ്റുവാങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന് സിറ്റിംഗ് എംഎല്‍എ കെ.എം.ഷാജിയുടെ സൂപ്പര്‍ മറുപടി. നികേഷ് ഇറങ്ങിയ അതേ കിണറ്റിലെ വെള്ളം കുടിച്ചാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ തന്നെ ഷാജി മറുപടി പറഞ്ഞിരിക്കുന്നത്. മാത്രമല്ല അതോടൊപ്പം വീട്ടുകാരും അയല്‍ക്കാരുമൊക്കെ ഷാജിക്ക് അനുകൂലമായി ഇതില്‍ പ്രതികരിക്കുന്നുമുണ്ട്.

മാത്രമല്ല ഈ സ്ഥലം ഉള്‍പ്പെടുന്ന പഞ്ചായത്ത് വാര്‍ഡും, ബ്ലോക്ക്ജില്ലാ പഞ്ചായത്ത് ഡിവിഷനും, പാര്‍ലമന്റ് മണ്ഡലവും പ്രതിനിധീകരിക്കുന്നത് എല്‍ഡിഎഫ് എന്നും പുറത്തായതോടെ ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലാണ് ഇടത് നേതൃത്വവും നികേഷ്‌കുമാറും

Post a Comment

0 Comments

Top Post Ad

Below Post Ad