കാസര്‍കോട്: (www.evisionnews.in) പ്രവേശന പാസുണ്ടായിട്ടും രോഗികളെ കാണാന്‍ അനുവദിക്കാത്തതിനെച്ചൊല്ലി ബന്ധുക്കള്‍ ബഹളം വെച്ചു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ശനിയാഴ്ച രാവിലെ 9.30ഓടെയാണ് വാക്കേറ്റമുണ്ടായത്. രോഗികളെ കാണാനെത്തിയവരോട് ആസ്പത്രി ശുചീകരണം നടക്കുകയാണെന്നും പത്ത് മണിക്ക് ശേഷമേ രോഗികളെ കാണാന്‍ അനുവദിക്കു എന്നുമാണ് സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് രോഗികളുടെ ബന്ധുക്കള്‍ ബഹളം വെക്കുകയായിരുന്നു. രോഗികള്‍ക്ക് ഭക്ഷണവും മറ്റുമായി എത്തിയവര്‍ മണിക്കൂറുകളോളമാണ് കാത്തിരുന്നത്.
keyword-general-hospital-kasaragod

Post a Comment
0 Comments