കാസര്‍കോട്: (www.evisionnews.in) നവജാത ശിശുവിനെ ചന്ദ്രഗിരി പുഴയില്‍ എറിഞ്ഞു കൊന്ന കേസിന്റെ ഡി എന്‍ എ പരിശോധനാഫലം പുറത്തുവന്നു. കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി മധൂര്‍, പുളിക്കൂറിലെ ആയിഷത്ത് സനയാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാവെന്നു തെളിഞ്ഞതോടെ കേസ് നിര്‍ണ്ണായക വഴിത്തിരിവിലെത്തി.
2010 മാര്‍ച്ച് ഒന്നിനാണ് ചന്ദ്രഗിരിപുഴയില്‍ ചെമ്മനാട് പാലത്തിനു സമീപത്ത് മൂന്നു ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആയിഷത്ത് സനയാണ് കുഞ്ഞിന്റെ മാതാവെന്നു കണ്ടെത്തി. അവിവാഹിതയായ ആയിഷത്ത് സന കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിക്കുകയായിരുന്നു. സംഭവം പുറത്ത് അറിയാതിരിക്കുന്നതിനു ആശുപത്രിയില്‍ നിന്നു ധൃതി പിടിച്ച് വിടുതല്‍ വാങ്ങുകയും 2010 ഫെബ്രുവരി 27ന് രാത്രി ആയിഷത്ത് സനയും മാതാവ് സുഹ്റയും ഓട്ടോയില്‍ ചന്ദ്രഗിരി പാലത്തിനു സമീപത്തെത്തി കുഞ്ഞിനെ പുഴയിലെറിഞ്ഞുകൊന്നുവെന്നാണ് കേസ്.
നഗരത്തിലെ ഒരു ഡ്രൈവിംഗ് സ്‌കൂളില്‍ ഇന്‍സ്ട്രക്ടറായിരുന്നു ആയിഷത്ത് സന. ആളെ തിരിച്ചറിയാതിരിക്കുവാന്‍ ആശുപത്രിയില്‍ വ്യാജ വിലാസമാണ് നല്‍കിയിരിക്കുന്നത്. എങ്കിലും പൊലീസ് അന്വേഷണത്തില്‍ കുഞ്ഞിന്റെ മാതാവ് ആയിഷത്ത് സനയാണെന്നു തിരിച്ചറിയുകയായിരുന്നു.കേസ് കോടതിയില്‍ വിചാരണയ്ക്ക് എത്തിയപ്പോള്‍ അന്വേഷണത്തില്‍ പാകപ്പിഴ ഉണ്ടായിട്ടുണ്ടെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. മരിച്ച കുഞ്ഞ് ഒന്നാം പ്രതിയുടെയാണെന്നു തെളിയിക്കുന്നതിനുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് അംഗീകരിച്ചുകൊണ്ട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ഒന്നാം പ്രതിയുടെ രക്തത്തിലെ ഡി എന്‍ എ സാബിളുകളും കുഞ്ഞിന്റെ മൃതശരീരത്തില്‍ നിന്നും സ്വീകരിച്ച സാമ്പിളും തിരുവനന്തപുരം ഫോറന്‍സിക് ലാബിലേയ്ക്ക് പരിശോധനയ്ക്കു അയച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് നവജാത ശിശു ഒന്നാം പ്രതിയായ ആയിഷത്ത് സനയുടേതാണെന്നു തിരിച്ചറിഞ്ഞത്.
keyword-baby-murder-and-throw-to-dna-report

Post a Comment
0 Comments