ഉപ്പള: (www.evisionnews.in) ചികിത്സ കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന സ്ത്രീയും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന ഇന്നോവ കാറും എതിരെ വന്ന മറ്റൊരു കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.
കോഴിക്കോട്, നാദാപുരം സ്വദേശി അഹമ്മദ്, മാതാവ് സാറ, മക്കളായ ഷെരീഫ്, ആയിഷ എന്നിവര്‍ക്കും മറ്റൊരു കാറിലെ യാത്രക്കാരായ കുഞ്ചത്തൂര്‍ സ്വദേശികളുമായ രണ്ടു പേര്‍ക്കുമാണ് പരിക്കോറ്റത്.
നാദാപുരം സ്വദേശികളെ തൊക്കോട്ടെ ആശുപത്രിയിലും കുഞ്ചത്തൂര്‍ സ്വദേശികളെ മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 10 മണിയോടെ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിനു സമീപം ദേശീയപാതയിലാണ് അപകടം. സാറ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയയിലായിരുന്നു. അസുഖം ഭേദമായതിനെ തുടര്‍ന്ന് ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സാറ. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ മഞ്ചേശ്വരത്ത് എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന സ്വിഫ്റ്റ് കാറിലിടിച്ചാണ് അപകടം.
keyword-manjswr-car-acccdnt
Post a Comment
0 Comments