എരിയാല്‍: (www.evisionnews.in) വിദ്യാര്‍ത്ഥികള്‍ അവരുടെ അഭിരുചികള്‍ മനസിലാക്കുകയും അതനുസരിച്ച് മുന്നോട്ട് പോകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി .ബഷീര്‍. എരിയാല്‍ ഇഖ്‌റഅ് സെന്റര്‍ ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്ന എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കുളള പ്രതിഭാ സംഗമവും അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനാശാലകള്‍ പുതുതലമുറകള്‍ ഉപയോഗപ്പെടുത്തണമെന്നും വായനയിലൂടെ മാത്രമെ നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.എ ജലീല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ താലൂക് സെക്രട്ടറി ദാമോദരന്‍ പി, എരിയാല്‍ അബ്ദുളള, ഉസ്മാന്‍ ബ്ലാര്‍ക്കോഡ്, ശംസുദീന്‍ ഇ.എം എം, യൂനുസ് ഏരിയാല്‍ പ്രസംഗിച്ചു. എരിയാല്‍ മേഖലയിലെ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ഗൈസല്‍സ് ആന്റ് കൗണ്‍സിലിംഗിന് ഇബ്രാഹിം പളളങ്കോട് നേതൃത്വം നല്‍കി.
Keyword-Agc-Basheer-Eriyal-Function
Post a Comment
0 Comments