നെല്ലിക്കട്ട:(www.evisionnews.in) നെല്ലിക്കട്ടയിലെ രാജിവ് ഗാന്ധി കുടിവെള്ള പദ്ധതിയില്‍ ജലവിതരണം പ്രാദേശീക ലീഗ് നേതൃത്വം മുടക്കിയെന്ന വാര്‍ത്ത സത്യവിരുദ്ധമെന്ന് കുടിവെള്ള പദ്ധതി ഗുണഭോക്ത കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.
2004 ല്‍ പി.ബി അബ്ദുല്‍ റസ്സാഖ് ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ കാലത്താണ് പദ്ധതി നാട്ടില്‍ നടപ്പാക്കിയത് 100 ഓളം കുടുംബങ്ങളില്‍ കഴിഞ്ഞ 12 വര്‍ഷമായി കുടിവെള്ളം മുടങ്ങാതെ നടത്തിവരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മോട്ടോര്‍പമ്പ് കേടായതിനാല്‍ 4 ദിവസം ജല വിതരണം നടത്താന്‍ സാധിച്ചില്ല. ഈ അവസരത്തിലാണ് പ്രസ്തുത പ്രദേശങ്ങളിലെ ഗുണഭോക്താക്കളല്ലാതെ ചിലര്‍ ചേര്‍ന്ന് വികസന സമിതി എന്ന കടലാസ് സംഘടന രൂപീകരിച്ച് ലീഗ് നേതൃത്വം കുടിവെള്ളം മുട്ടിച്ചുവെന്ന വാര്‍ത്തയുമായി രംഗത്ത് വന്നത്. ഇപ്പോള്‍ മോട്ടോര്‍പമ്പ് റിപ്പയര്‍ ചെയ്ത് കുടിവെള്ളം പുനരാരംഭിച്ചിരിക്കുകയാണ്. സത്യം ഇതായിരിക്കെ കഴിഞ്ഞ 12 വര്‍ഷം മുടങ്ങാതെ കുടിവെള്ളം നടത്തിവരുന്ന ഗുണഭോക്ത കമ്മിറ്റിയേയും പദ്ധതി നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ പ്രാദേശിക ലീഗ് നേതൃത്വത്തേയും പൊതുജനങ്ങളുടെ മധ്യത്തില്‍ താറടിക്കാനുള്ള നീക്കം നാട്ടുകാര്‍ തിരിച്ചറിയുമെന്നും കടലാസ് സംഘടനയുടെ പ്രസ്താവന തള്ളിക്കളയണമെന്നും അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട പറഞ്ഞു
keywords : nellikkata-water
keywords : nellikkata-water

Post a Comment
0 Comments