മംഗളുരു: (www.evisionnews.in) അമ്മാവന്റെ അടിയേറ്റ് തലയ്ക്ക് ഗുരുകരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മരുമകന്‍ മരണപ്പെട്ടു. ബണ്ട്വാളിലാണ് സംഭവം. എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിയായ സച്ചിന്‍ എന്ന പതിനഞ്ചുകാരനാണ് മരിച്ചത്. മാര്‍ച്ച് 27 നാണ് സച്ചിനെ അമ്മാവന്‍ സുന്ദര്‍ നായക് പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ വടി കൊണ്ട് തലയ്ക്കടിച്ചത്. അടിയേറ്റ ഉടന്‍ ചര്‍ദ്ദിച്ച് നിലത്ത് വീണ് ബോധരഹിതനാവുകയായിരുന്നു. അറസ്റ്റിലായ നാരായണ നായക് പൊലീസില്‍ കുറ്റം സമ്മതിച്ചു.

Post a Comment
0 Comments