Type Here to Get Search Results !

Bottom Ad

വി എസിനെതിരെ മുഖ്യമന്ത്രി കേസുകൊടുത്തത് അഴിമതി ആരോപണം മൂടിവെക്കാന്‍ -പന്ന്യന്‍ രവീന്ദ്രന്‍

കാഞ്ഞങ്ങാട്:(www.evisionnews.in) അഴിമതിയില്‍ മുങ്ങികുളിച്ചിരിക്കുന്ന യു ഡി എഫ് സര്‍ക്കാരിന് ഇത്തവണ ഭരണം കൈവിട്ടുപോകുമെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ തന്നെ ബോധ്യമുള്ളതാണ്. അതുകൊണ്ട് തന്നെ അഴിമതി ആരോപണങ്ങള്‍ മൂടിവെക്കാന്‍ മുഖ്യമന്ത്രി വി എസിനെതിരെ കേസുമായി മുമ്പോട്ട് പോവുകയാണെന്ന് പന്ന്യന് രവീന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കാലിച്ചാനടുക്കം മാലോം, ഭീമനടി എന്നിവിടങ്ങളില്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തിരഞ്ഞെടുപ്പിലും ഇല്ലാത്ത ഒന്നാണ് കേസ് എന്ന അടവ്. അഴിതിക്കെതിരെ പ്രസംഗിക്കുന്നവരുടെ വായ അടപ്പിക്കാനുള്ള മാര്‍ഗത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രി വി എസിനെതിരെ കോടതി പോയിരിക്കുന്നത്. അദ്ദേഹം പറയുന്ന കാര്യം ഞാന്‍ ഒരു കേസിലും പ്രതിയല്ല, എഫ് ഐആര്‍ ഇട്ടിട്ടില്ലെന്നാണ്. എഫ് ഐ ആര്‍ ഇട്ടിട്ടില്ല എന്ന് അദ്ദേഹം പറയുമ്പോള്‍ ആ വാക്കില്‍ തന്നെ ഉദ്ദേശശുദ്ധി ഇല്ലായ്കയുണ്ട്. കാരണം കേരളത്തിലെ മുഖ്യമന്ത്രിയാണ് അദ്ദേഹം എഫ്‌ഐആര്‍ ഇടണ്ടത് കേരളത്തിലെ പൊലീസാണ്. സ്വന്തം വകുപ്പിലെ പൊലീസുകാര്‍ മുഖ്യമന്ത്രിക്ക് എതിരായി എഫ് ഐ ആര്‍ ഇടില്ലെന്ന് പൂര്‍ണ ബോധ്യമുണ്ട്. അതു വച്ചുകൊണ്ടാണ് ആളുകളെ ഇപ്പം നാവടപ്പിക്കാന്‍ ശ്രമിക്കുന്നത്. അഴിമതിയുടെ കൂടാരമാണ് ഈ സര്‍ക്കാര്‍. ബാര്‍ കോഴ, സോളാര്‍, മെത്രാന്‍ കായല്‍, കരുണാ എസ്റ്റേറ്റ് ഏറ്റവും ഒടുവിലാണെങ്കില്‍ സന്തോഷ് മാധവനും വിജയ്മല്യയ്ക്കും ഭൂമി ദാനം ചെയ്തതും. ഈ അഴിമതിയൊക്കെ നടത്തിയിരിക്കുന്നത് നമ്മുടെ നാടിന്റെ പൊന്നായ ഭൂമി കൊണ്ടുപോയിദാനം ചെയ്യുകയാണ്. എന്നിട്ട് ദാനം ചെയ്യാന്‍ തീരുമാനമെടുത്ത മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ഇപ്പോള്‍ പയറ്റുന്ന അടവുകള്‍ തീരെ ദുര്‍ബലമാണ്. അദദേഹം പറഞ്ഞിരിക്കുന്നത് 1971 ല്‍ അങ്ങനെ അപേക്ഷ വന്നു എന്നാണ്. എന്ന് പറഞ്ഞാല്‍ 45 വര്‍ഷം മുമ്പ് ഒരു അപേക്ഷ കിട്ടിയിരിക്കുന്നു. ആ അപേക്ഷയാണ് മുഖ്യമന്ത്രി ഇപപോള്‍ തീരുമാനമെടുത്തെന്നാണ്. എത്ര പരിഹാസ്യമാണ് ആ വാദഗതി. അതിന് ശേഷം ഒമ്പത് സര്‍ക്കാരുകള്‍ കേരളത്തിലുണ്ടായി. ആ സര്‍ക്കാരുകള്‍ ഉള്ളകാലത്തെല്ലാം എല്ലാംതന്നെ പല നടപടികള്‍ നടന്നിട്ടുണ്ട്. 45 വര്‍ഷം മുമ്പ് നടന്നുവെന്ന് പറയുന്ന സംഭവത്തിന്റെ പേര് പറഞ്ഞ് പറഞ്ഞുകൊണ്ട് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. 

ഇനി കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നുകൂടാ എന്ന് ഒരേ അഭിപ്രായക്കാരാണ് ബി ജെപി യും കോണ്‍ഗ്രസും. അവര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോഴെല്ലാം ജനവിരുദ്ധ നയങ്ങളാണ് തുടര്‍ന്നത്. അഴിമതിയുടെ കാര്യത്തിലും രണ്ടുപേരും ഒരേ നിലയിലാണ്. രാജ്യസഭയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന കോപ്റ്റ് ഇടപാട് നമ്മുടെ മുമ്പിലുണ്ട്. കോപ്റ്റ് ഇടപാട് നടത്തിയത് കോണ്‍ഗ്രസാണ്. അത് പുറത്തുകൊണ്ടുവരാന്‍ ബി ജെ പി ചെയ്യുന്നത് അതിലും വലിയ മഹാപാതകം. അവര്‍ പറഞ്ഞത് കടലില്‍ മത്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റലിക്കാരെ വെറുതെ വിടാം എന്നാണ് അവര്‍ പറയുന്നത്. രണ്ടുപേരും ജനവിരുദ്ദരാണ്. ഇവര്‍ക്ക് ജനം മാപ്പ് കൊടുക്കില്ല. ഈ രണ്ടുപോരും ചേര്‍ന്ന് ഇപ്പോള്‍ അവിശുദ്ധ ബന്ധം സ്ഥാപിക്കാനാണ്ശ്രമിക്കുന്നത്. അതിന് തുടക്കമിട്ടത് ഉമ്മന്‍ ചാണ്ടി തന്നെയാണ്. അദ്ദേഹത്തിന് നേരത്തെ അറിയാം ഇവിടെ ഭരണത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന്. അതുകൊണ്ട് ബി ജെ പിക്കാര്‍ക്കെതിരായ രണ്ട് കേസുകള്‍ പിന്‍വലിച്ചു. ഒന്ന് പ്രവീണ്‍ തൊഗാഡിയ എന്ന് പറയുന്ന രാജ്യമറിയപ്പെടുന്ന ഏറ്റവും വലിയ വര്‍ഗീയ വാദിക്കെതിരായ കേസ്. രണ്ടാമത്തേത് തിരുവനന്തപുരം എം ജി കോളേജില്‍ എ ബി വി പിക്കാരും ആര്‍ എസ് എസുകാരും പെട്രോള്‍ ബോംബെറിഞ്ഞ് സബ് ഇന്‍സ്‌പെക്ടറുടെ കാല് തകര്‍ത്ത കേസ്. ഈ കേസുകള്‍ മുഖ്യമന്ത്രി പിന്‍ലവിച്ചത് മുന്‍കൂട്ടി തന്നെ അവിശുദ്ധ ബന്ധത്തിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതുകൊണ്ടാണ്. ബി ജെ പി യും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കേരളം ഒരിക്കലും സമ്മതിക്കില്ല. നവോദ്ധാന കാലഘട്ടത്തിലെ പാര്യമ്പര്യമാണ് കേരളത്തിന് . ആ പാരമ്പര്യം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. കേന്ദ്രം ഭരിക്കുന്ന ഭരാണാധികാരി വര്‍ഗത്തിനെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരിക്കും. ആ വിധിയഴുത്ത് കേരളത്തിന്റെ ചരിത്രം മാറ്റും. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് മാത്രമേ മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷ എന്ന കാര്യത്തില്‍ അനുഭവത്തില്‍ കൂടി ബോധ്യമുള്ളതാണ്. അതുകൊണ്ട് കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ ബി ജെ പി യും കോണ്‍ഗ്രസുമായുള്ള അവിഹിത ബന്ധങ്ങളെ തിരിച്ചറിയും. നമ്മുടെ കേരളത്തില്‍ ഇപ്പോള്‍ വരാന്‍ പോകുന്നത് ആകാശ യാത്രകളാണ്. പ്രധാനമന്ത്രിയും ബി ജെ പി പ്രസിഡണ്ടും തുടങ്ങി വെള്ളാപ്പള്ളി നടേശന്റെ മകനും വരെ ആകാശയാത്രയിലാണ്. ആകാശത്തില്‍ കൂടി ജനങ്ങളെ മുഖത്ത് കരിവാരിത്തേച്ചുകൊണ്ട് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ഒരു കാര്യമാത്രമേ ശ്രദ്ധിക്കേണ്ടതുള്ളു ഒരുപാട് ഹെലികോപ്റ്ററുകള്‍ ആകാശത്ത് കൂടി പോകുമ്പോള്‍ നമ്മള്‍ ആകാശത്തെ ഭയപ്പെടേണ്ടി വരും. ആകാശത്തിലേ പോയി ജനങ്ങളെ വിരട്ടി വോട്ട് നേടാമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം അവര്‍ ഓര്‍ക്കുന്നത് നല്ലതാണ് ആകാശത്തില്‍ വോട്ട് ചെയ്യാന്‍ ആരുമില്ലെന്നത്.

ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെജനങ്ങള്‍ ഒരു തീരുമാനം എടുത്തു കഴിഞ്ഞു. അനുഭവമാണ് അവരെ ഈ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്. അഞ്ച് വര്‍ഷത്തെ കേരളത്തിലെ യു ഡി എഫിന്റെ ഭരണം ജനങ്ങള്‍ക്ക് ദുരിതം മാത്രമേ സമ്മാനിച്ചുള്ളു. ആ ദുരിതം സഹിക്കവയ്യാത്ത ജനങ്ങള്‍ അവര്‍ക്കെതിരെ വിധിയെഴുതുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad