കളനാട് :(www.evisionnews.in)ഓവര്‍ബ്രിഡ്ജിന് സമീപം സ്‌കോര്‍പ്പിയോ കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു.കളനാട്ടെ ബസ് ഡ്രൈവര്‍ രവിയുടെ ഭാര്യ സരള (43) ആണ് മരിച്ചത്. ഓട്ടോറിക്ഷയിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അമിത വേഗതയില്‍ വന്ന സ്‌കോര്‍പിയോ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ ഉദുമയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും കാസര്‍കോട്ടെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശ വര്‍ക്കറാണ് മരിച്ച സരള. മക്കള്‍: അക്ഷര, അവര്‍ണ.

Post a Comment
0 Comments