പള്ളിക്കര:(www.evisionnews.in) പുനര് നിര്മ്മിച്ച പൂച്ചക്കാട് തെക്കുപുറം മുഹിയുദ്ദീന് മസ്ജിദ് മെയ് ഏഴിന് മഗ്രിബ് നിസ്കാരത്തിന് നേതൃത്വം നല്കി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആറു ദിവസത്തെ മതപ്രഭാഷണം, സാംസ്കാരിക സമ്മേളനം എന്നിവ നടത്താന് തീരുമാനിച്ചു. ചടങ്ങില് മത-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര് പങ്കെടുക്കും. 150 വര്ഷം പഴക്കമുള്ള മസ്ജിദിന്റെ പുനര് നിര്മ്മാണം നാലു വര്ഷം മുമ്പാണ് ആരംഭിച്ചത്. യോഗത്തില് ഷറഫുല് ഇസ്ലാം കമ്മിറ്റി പ്രസിഡണ്ട് ടി.പി കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ത്വയ്യിബ് സ്വാഗതം പറഞ്ഞു. നിര്മ്മാണകമ്മിറ്റി ചെയര്മാന് പി.കെ അബ്ദുല് റഹ്മാന് മാസ്റ്റര്, ടി.പി അബ്ദുല് റഹ്മാന് ഹാജി, ടി.എം മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുല്ല ഹസൈനാര് ഹാജി, അബ്ദുല് റഹിമാന് ഹാജി, ആവിയില് മുഹമ്മദ് കുഞ്ഞി, അഷ്റഫ് അന്തുഞ്ഞി, ടി.എം ലത്തീഫ്, ബി.എം ബഷീര്, പി. റാഷിദ്, പി. അബ്ദുല് റഹിമാന്, ബംഗ്ലാവില് മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ടി.പി അബ്ദുല് റഹിമാന് ഹാജി (ചെയര്), ടി.എം സാലിഹ് (കണ്), തായല് കുഞ്ഞാമദ് ഹാജി (ട്രഷ.).
തെക്കുപുറം മുഹിയുദ്ദീന് മസ്ജിദ് പാണക്കാട് ഹൈദരലി തങ്ങള് ഉദ്ഘാടനം ചെയ്യും
14:42:00
0

Post a Comment
0 Comments